കാശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്നു തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കുല്‍ഗാം ജില്ലയിലാണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഒരു സൈനികന് ഗുരുതരമായി പരുക്കേറ്റു, ഇദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കുല്‍ഗാമിലെ ലാറോയിലുള്ള വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സേനയെ കണ്ടയുടന്‍ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

SHARE