അനായാസം…. ഇന്ത്യ

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20യിലും ഇന്ത്യയ്ക്ക് അനായാസ ജയം. 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.5 ഓവറിലെത്തി നില്‍ക്കെ 123 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.

57 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ ധനഞ്ജയ ഡിസില്‍വയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി നവ്ദീപ് സെയ്‌നി 3.5 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷാര്‍ദുല്‍ താക്കൂര്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി.

ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും കെ.എല്‍. രാഹുലിന്റെയും അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തുന്നത്. നാല് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ സഞ്ജു സാംസണ്‍ ആറ് റണ്‍സെടുത്ത് പുറത്തായി.