ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 420 ആയി

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 420 ആയി. ഇന്ന് 28 പേര്‍കൂടി മരിച്ചതോടെയാണ് രാജ്യത്ത് മരണസംഖ്യ 420 ആയി ഉയര്‍ന്നത്. രാജ്യത്ത് ആകെ 941 കൊറോണ വൈറസ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 12,759 ആയി ഉയര്‍ന്നു. ഇതില്‍ 1514 പേര്‍ക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 2919 ആയി ഉയര്‍ന്നു. 187 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഡല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1578 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട് 1242, രാജസ്ഥാന്‍ 1023, ഉത്തര്‍പ്രദേശ് 773, ജമ്മു കശ്മീര്‍ 300, പശ്ചിമബംഗാള്‍ 231, ഹരിയാന 205 എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍.മുംബൈയിലെ ധാരാവിയില്‍ വ്യാഴാഴ്ച ഒരാള്‍ കൂടി മരിച്ചതോടെ ഇവിടെമാത്രം മരണസംഖ്യ ഒമ്പതായി. നിലവില്‍ ധാരാവിയില്‍ 86 കോവിഡ് രോഗികളാണുള്ളത്. വ്യാഴാഴ്ച രാവിലെ 11 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരുന്നു.

SHARE