ലഡാക്ക് സംഘര്‍ഷം; നാല് ഇന്ത്യന്‍ സൈനികര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷം നാല് ഇന്ത്യന്‍ സൈനികര്‍ അതിഗുരതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികരെങ്കിലും വീരമൃത്യു വരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. നാല് സൈനികര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്.

വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണ് ഉണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം.ആദ്യം മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച സൈന്യം പിന്നീട് പരിക്കേറ്റ 17 സൈനികര്‍കൂടി മരണത്തിന് കീഴടങ്ങിയെന്ന് അറിയിക്കുകയായിരുന്നു. ചൈനയുടെ നാല്‍പ്പതിലേറെ സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തിരുന്നു.

SHARE