ഹൈദരാബാദ് പീഡനം: പ്രതികളെ കൊലപ്പെടുത്തിയത് തെറ്റെന്ന് കെ.കെ ഷാഹിന

കോഴിക്കോട്: ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളായ നാലുപേരെ പൊലീസ് വെടിവെച്ചുകൊന്ന സംഭവം തെറ്റാണെന്ന് മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന. നാലുപേര്‍ കുറ്റക്കാരാണെന്ന് തെളിയണമെങ്കില്‍ കുറ്റം ന്യായവിചാരണ നടത്തി തെളിയിക്കേണ്ടതാണ്. യഥാര്‍ത്ഥപ്രതികളെ രക്ഷിക്കാന്‍ നിരപരാധികളായ നാല് പേരെ പിടിച്ചു വെടി വെച്ചു കൊന്നതാവാനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ലെന്ന് ഷാഹിന പറഞ്ഞു.

നേരത്തെ, വിടി ബല്‍റാം എംഎല്‍എയും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വെടിവെച്ചു കൊന്ന സംഭവം തെറ്റാണെന്നായിരുന്നു ബല്‍റാമിന്റെ പ്രതികരണം. യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള പൊലീസിന്റെ നീക്കമായും ഇതിനെ കാണാമെന്നാണ് ബല്‍റാമിന്റെ പ്രതികരണം.

കെ.കെ ഷാഹിനയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആ നാല് പേര്‍ തന്നെയാണ് അത് ചെയ്തതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് വിശ്വസിക്കണമെങ്കില്‍ ഒരു കോടതിയുടെ മുന്നില്‍ ന്യായവിചാരണ നടത്തി അത് തെളിയിക്കണം. പോലീസിനെ ഞാന്‍ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കില്ല. യഥാര്‍ത്ഥപ്രതികളെ രക്ഷിക്കാന്‍ നിരപരാധികളായ നാല് പേരെ പിടിച്ചു വെടി വെച്ചു കൊന്നതാവാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയില്ല. കാരണം പോലീസ് അത് ചെയ്യും. എനിക്കുറപ്പാണ്. ഈ നാട്ടിലെ ബുദ്ധി മരവിച്ച ആളുകള്‍ക്ക് ആരെയെങ്കിലും പിടിക്കണം എന്നേ ഉള്ളൂ എന്ന് പൊലീസിന് നന്നായിട്ടറിയാം. വിചാരണ നടത്തി സത്യം തെളിയിക്കാനുള്ള ക്ഷമയില്ലാത്ത പ്രാകൃത സമൂഹമാണിതെന്ന് അവര്‍ക്ക് നന്നായിട്ട് അറിയാം. പോലീസ് ശിക്ഷ നടപ്പാക്കുന്നതില്‍ ആഹ്ലാദിക്കുന്നവര്‍ എന്റെ ളൃശലിറ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ സ്ഥലം വിടണമെന്ന് അപേക്ഷ. എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാനില്ല.

SHARE