കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ച്യുയിംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ച്യുയിംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. പൊതു ഇടങ്ങളില്‍ ച്യുയിംഗം തുപ്പുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. ജൂണ്‍ 30 വരെയാണ് നിരോധനം.ഒരാള്‍ തുപ്പിയിട്ട ച്യുയിംഗത്തിലൂടെ മറ്റൊരാള്‍്ക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ഫുഡ് ആന്റ് ഡ്രഗ് കമ്മീഷണര്‍ അശോക് കുമാര്‍ മീന പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം രണ്ടായിരം കടന്നെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 2069 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1860 പേര്‍ ചികിത്സയിലാണ്്.

SHARE