പൗരത്വനിയമം: ഗവര്‍ണറും സുപ്രീംകോടതിയിലേക്ക്‌

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തിയ നിലപാട് സുപ്രീംകോടതിയെ അറിയിക്കാനൊരുങ്ങി ഗവര്‍ണര്‍. കേരളത്തിന്റെ കേസ് പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ നിലപാട് അറിയിക്കും. കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുന്ന വിവരം തന്നെ അറിയിച്ചില്ലെന്നും ഗവര്‍ണര്‍ കോടതിയെ അറിയിക്കും.

സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാരിന്റേതായ ഒരു വിശദികരണവും തൃപ്തിപ്പെടുത്തില്ലെന്നുംഹ ഗവര്‍ണര്‍ പറഞ്ഞു. തന്നെ അറിയിക്കാതെ കോടതിയില്‍ പോയത് നിയമ വിരുദ്ധം തന്നെയാണ്. തന്നെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അതേസമയം ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പിന്നോക്കം പോവുകയാണ്. ഗവര്‍ണറുമായി പ്രശ്‌നങ്ങളില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണക്കില്ലെന്നും മന്ത്രി സൂചന നല്‍കി.

SHARE