‘സ്വര്‍ണക്കടത്ത് അറ്റാഷെയുടെ അറിവോടെ, ഒരു കിലോ കടത്താന്‍ 1000 ഡോളര്‍ നല്‍കി’; സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി സ്വപനയുടെ മൊഴി. നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്നും ഒരു കിലോ സ്വര്‍ണം കടത്താന്‍ അറ്റാഷെയ്ക്ക് 1,000 ഡോളര്‍ വീതം പ്രതിഫലം നല്‍കിയെന്നും സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കി.

നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലും അറ്റാഷെയുടെ നിര്‍ദേശ പ്രകാരമാണ് നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ താന്‍ പ്രവര്‍ത്തിച്ചതെന്ന് സ്വപ്ന പറഞ്ഞിരുന്നു. മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനോട് സൗഹൃദ ബന്ധം മാത്രമേയുള്ളുവെന്നും കസ്റ്റംസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ സ്വപ്ന പറഞ്ഞു. അതേസമയം ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സ്വപ്ന നല്‍കിയിട്ടില്ല.കേസില്‍ എന്‍ഐഎ സംഘം തിങ്കളാഴ്ച ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.

SHARE