കരിപ്പൂരിലും തിരുവനന്തപുരത്തും വീണ്ടും സ്വര്‍ണവേട്ട; നാലു യാത്രക്കാര്‍ പിടിയില്‍

തിരുവനന്തപുരം: കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. നാലു യാത്രക്കാര്‍ പിടിയിലായി.

കരിപ്പൂരില്‍ 566 ഗ്രാം സ്വര്‍ണ്ണവും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണവുമാണ് കണ്ടെത്തിയത്. കരിപ്പൂരിലെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ട് പേരെയും തിരുവനന്തപുരത്ത് എത്തിയ കാസര്‍കോട് സ്വദേശികളായ രണ്ട് പേരെയും പൊലീസ് പിടികൂടി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണത്തിന് 29 ലക്ഷം രൂപ വില വരും. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. മിശ്രിത രൂപത്തിലാക്കി സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 336 ഗ്രാം സ്വര്‍ണ്ണം. 230 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാലയും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരെയാണ് കസ്റ്റംസ് പിടികൂടിയത്.

SHARE