റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് പുതിയ ഉയരം കീഴടക്കി. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 40,280 രൂപ നല്‍കണം.ഗ്രാമിന്റെ വിലയിലും മാറ്റമുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 5035 രൂപ നല്‍കണം. ജൂലൈ 31ന്ാണ് 40,000 എന്ന പുതിയ ഉയരം സ്വര്‍ണവില കുറിച്ചത്. ഓഗസ്റ്റ് ഒന്നിന് 160 രൂപ വര്‍ധിച്ച സ്വര്‍ണവില പിന്നീടുളള രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഒരു മാസത്തിനിടെ 4500 രൂപയാണ് ഉയര്‍ന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.

SHARE