റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു

കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണവില പുതിയ ഉയരത്തില്‍. ഇന്ന് പവന് ഒറ്റയടിക്ക് 480 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 37880 രൂപയായി.

ഗ്രാമിന് 60 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4735 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ നാലുദിവസമായി വര്‍ധന തുടരുകയാണ്. നാലുദിവസത്തിനിടെ 1280 രൂപയാണ് വര്‍ധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. 18 ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 2000 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

SHARE