അമേരിക്കയില്‍ വെടിവെപ്പ്: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

വാഷിംങ്ടണ്‍: അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ലൂസിയാനയിലെ ബാറ്റണ്‍ റോഗിലാണ് വെടിവെപ്പുണ്ടായത്. ആയുധധാരിയായിരുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. 21-കാരനായ ഡെക്കോട്ട തെറോത് എന്നയാളാണ് വെടിവെച്ചതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. എന്നാല്‍ ഇയാള്‍ സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നുമാണ് വിവരം. ഇയാളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

SHARE