കോഴിക്കോട് കോതി അഴിമുഖത്ത് ശക്തമായ തിരയിൽപെട്ട് തോണി മറിഞ്ഞു

ശക്തമായ തിരയിലും ഒഴുക്കിലും പെട്ട് കോഴിക്കോട് കോതി അഴിമുഖത്ത് ഫൈബര്‍ തോണി മറിഞ്ഞു. തോണിയുലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. നൈനാംവളപ്പ് എന്‍.വി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് മറിഞ്ഞത്. ഇന്നലെ രാവിലെയാണ് സംഭവം. കടലില്‍ മത്സ്യബന്ധനം നടത്തി മടങ്ങവേയാണ് തോണി അപകടത്തില്‍പെട്ടത്. അഷ്‌റഫിന് പുറമെ ബീരാന്‍കോയ, നൗഫല്‍ എന്നിവരാണ് തോണിയില്‍ ഉണ്ടായിരുന്നത്. മൂന്നുപേരെയും സമപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. അപകടത്തില്‍ തോണിക്കും എന്‍ജിനും കേടുപാട് സംഭവിച്ചു.

SHARE