എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികളെ കാണാതായി


എറണാകുളം: എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. രണ്ട് വള്ളങ്ങളിലായി മീന്‍ പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.

രണ്ട് വള്ളങ്ങളിലായി നാല് പേരാണ് മീന്‍ പിടിക്കാനായി പോയത്. ഇതില്‍ മൂന്ന് പേരെയാണ് കാണാതായത്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലാമത്തെയാള്‍ കുറ്റിയില്‍ പിടിച്ചു കയറി നീന്തി രക്ഷപ്പെട്ടു. ഇയാള്‍ വിവരമറിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പിന്നാലെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു.

SHARE