പരിസ്ഥിതിപ്രവര്‍ത്തകന്‍ ആര്‍.കെ പച്ചൗരി അന്തരിച്ചു

ന്യൂഡല്‍ഹി: എനര്‍ജി ആന്റ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ട് (ടെറി) മുന്‍ മേധാവിയും പരിസ്ഥിതിപ്രവര്‍ത്തകനുമായ ആര്‍.കെ പച്ചൗരി (79) അന്തരിച്ചു. ഡല്‍ഹിയിലെ എസ്‌കോര്‍ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ദീര്‍ഘനാളായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഹൃദയാഘാതം സംഭവിച്ചിരുന്നതായും ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

പച്ചൗരിയുടെ മരണത്തില്‍ ടി.ഇ.ആര്‍.ഐ അധ്യക്ഷന്‍ നിതിന്‍ ദേശായി ദുഃഖം രേഖപ്പെടുത്തി. ആഗോള സുസ്ഥിര വികസനത്തില്‍ ഡോ. പച്ചൗരിയുടെ പങ്ക് പകരം വെക്കാനില്ലാത്തതാണ്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഇന്ന് നടക്കുന്ന ചര്‍ച്ചകളൊക്കെ തന്നെ അദ്ദേഹത്തിന്റെ കീഴില്‍ തുടങ്ങിയ ചര്‍ച്ചകളുടെ ഫലമായി ആരംഭിച്ചതാണ്,’ നിതിന്‍ ദേശായി പറഞ്ഞു.

പച്ചൗരിക്കെതിരെ 2015ല്‍ സഹപ്രവര്‍ത്തക ലൈംഗിക പീഡന ആരോപണം നടത്തിയിരുന്നു. അതേതുടര്‍ന്ന് ടി.ഇ.ആര്‍.ഐ അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കുകായിരുന്നു. 2018ല്‍ ജില്ലാ കോടതി പച്ചൗരിക്കെതിരെ ലൈംഗികാതിക്രമക്കുറ്റം ചുമത്തിയിരുന്നു.

SHARE