മൊബൈല്‍ ഫോണ്‍ പാന്റ്‌സിന്റെ മുന്‍പോക്കറ്റില്‍ ഇടുന്നത് ലൈംഗികശേഷിയെ ബാധിക്കുമോ?

ശരീരകലകളെ ബാധിക്കാന്‍ മൈക്രോവേവിനുള്ള കഴിവ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ലൈംഗികശേഷിയെ മൊബൈല്‍ഫോണ്‍ ഉപയോഗം ബാധിക്കും എന്ന് കരുതാനാവില്ല. എന്നാല്‍ ബീജങ്ങളില്‍ നേരിട്ട് മൊബൈല്‍ റേഡിയേഷന്‍ ഏല്‍പ്പിച്ച് നടത്തിയ ചില പരീക്ഷണങ്ങളില്‍, ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന റേഡിയേഷന്‍ അവയുടെ പ്രവര്‍ത്തനശേഷി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സെന്‍ട്രല്‍ യൂറോപ്യന്‍ യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ദീര്‍ഘനേരം പാന്റ്‌സിന്റെ മുന്‍പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്ന ആളുകളില്‍ ബീജകോശങ്ങളുടെ എണ്ണം ചെറിയ അളവിലാണെങ്കിലും കുറയുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ചു പറയാന്‍ വേണ്ടത്ര ആഴമുള്ള ഗവേഷണങ്ങളൊന്നും നമുക്കില്ല. മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ ലൈംഗിക ശേഷിക്കുറവിനോ വന്ധ്യതയ്‌ക്കോ കാരണമാകാനുള്ള സാധ്യത വളരെ കുറവാണെന്നു തന്നെ പറയാം. എന്നാല്‍ വന്ധ്യതയ്ക്ക് ചികിത്സ സ്വീകരിക്കുന്നവര്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മൊബൈല്‍ഫോണ്‍ പാന്റ്‌സിന്റെ മുന്‍ പോക്കറ്റില്‍ ഇടാതിരിക്കുന്നത് നന്നായിരിക്കും.

SHARE