ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ഇടുക്കി: ഇടുക്കിയില്‍ ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ചെണ്ടുവാര ലോയര്‍ ഡിവിഷനിന്‍ പളനി (50) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 7.30 തോടെയാണ് സംഭവം.

ബന്ധുവിന്റെ വീട്ടില്‍ നിന്നും കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെ വഴിയില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാന, പളനിയെ ചവിട്ടിക്കൊല്ലുകയായിരുന്നു. അതേസമയം തന്നെ മരണം സംഭവിച്ചിരുന്നു. പളനിയെ കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ അന്വേഷിച്ച് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും അപകടം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. സമീപവാസികള്‍ 8.30 തോടെയാണ് വഴിയരികില്‍ പളനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെയിട്ടുണ്ട്. ഭാര്യ: വിജയ, മക്കള്‍: പ്രിയ, നന്ദിനി

SHARE