ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും മാസ്‌ക് ധരിക്കണം; നിലപാട് തിരുത്തി ട്രംപ്

വാഷിങ്ടണ്‍: കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കുന്നതിന് എതിരായിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒടുവില്‍ നിലപാട് തിരുത്തി. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും മാസ്‌ക് ധരിക്കണമെന്ന് ട്രംപ് നിലപാട് തിരുത്തി. രാജ്യത്തെ കോവിഡ് ബാധയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ആദ്യമായി നിലപാട് തിരുത്തിയത്. യുഎസില്‍ കോവിഡ് ബാധ നിയന്ത്രണങ്ങളില്ലാതെ പടരുന്ന സാഹചര്യത്തിലാണ് തന്റെ പിടിവാശി ഉപേക്ഷിക്കാന്‍ ട്രംപ് നിര്‍ബന്ധിതനായത്. തന്റെ കൈയില്‍ മാസ്‌കുണ്ടെന്ന് ഉയര്‍ത്തിക്കാണിക്കാനും അദ്ദേഹം മറന്നില്ല.

രാജ്യത്തെ കോവിഡ് ബാധ അതിരൂക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളിലെല്ലാം മാസ്‌ക് ധരിക്കണം. തിരക്ക് കൂടിയ ബാറുകള്‍ ചെറുപ്പക്കാര്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

SHARE