‘തെറ്റാണെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റിക്കോളൂ’; അഴിമതി ആരോപണത്തില്‍ തെളിവുണ്ടെന്ന് ഡികെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന അഴിമതിയെക്കുറിച്ച് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍.

കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ 2000 കോടിയുടെ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയത്. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കമാണെങ്കില്‍ അഴിമതിയുടെ എല്ലാ രേഖകളും ഹാജരാക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണ്. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കപ്പെട്ടാല്‍ തനിക്കെതിരെ കേസെടുക്കാമെന്നും തൂക്കിലേറ്റാന്‍ വിധിക്കാമെന്നും ശിവകുമാര്‍ പറഞ്ഞു.

കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ വെന്റിലേറ്ററുകള്‍, പി.പി.ഇ കിറ്റുകള്‍, സാനിറ്റൈസറുകള്‍, ഗ്ലൗസുകള്‍ തുടങ്ങിയവയുടെ വില കൂട്ടിക്കാണിച്ച് സര്‍ക്കാര്‍ 2000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കൂടിയ വിലക്കാണ് സാധനങ്ങള്‍ വാങ്ങിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

SHARE