ഞാന്‍ സെക്‌സിന് അടിമ; വെളിപ്പെടുത്തലുമായി ദേവീന്ദര്‍ സിങ്

തീവ്രവാദികളെ സഹായിച്ചതിന് എന്‍ഐഎ അറസ്റ്റ് ചെയ്ത ഡിഎസ്പി ദേവീന്ദര്‍ സിങ്ങുമായി പുറത്ത് വരുന്ന പുതിയ വാര്‍ത്തകള്‍ ഞെട്ടിക്കുന്നത്. ദേവീന്ദറിന്റെ തീവ്രവാദി ബന്ധം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ധീരതയ്ക്കുള്ള മെഡല്‍ കരസ്ഥമാക്കിയ ഉദ്യോഗസ്ഥനെ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരോടൊപ്പം അറസ്റ്റ് ചെയ്തത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ദേവീന്ദറിന്റെ ഫോണ്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.ദേവീന്ദറിന്റെ ജീവിതശൈലി തുറന്നു കാണിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകള്‍.

സ്ഥിരമായി മദ്യപിച്ചിരുന്ന ദേവീന്ദറിന് നിരവധി കണക്കിന് സ്ത്രീകളുമായി ദേവീന്ദറിന് ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകളും ഫോണില്‍നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ താന്‍ സെക്‌സിന് അടിമയാണെന്നും ദേവീന്ദര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

2019 ലെ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് ദേവീന്ദറിന്റെ പങ്ക് സംശയിക്കുന്നുണ്ട്. രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളായ നവീദ് ബാബു, റാഫി അഹമ്മദ്, അഭിഭാഷകന്‍ ഇര്‍ഫാന്‍ അഹമ്മദ് എന്നിവരെ ജനുവരി 11 ന് ജമ്മുവിലേക്ക് വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് ദേവീന്ദര്‍ സിങ്ങിനെ പിടികൂടിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കശ്മീര്‍ താഴ്‌വര തുടങ്ങി അതിര്‍ത്തിയിലെ സുരക്ഷാമേഖലകളില്‍ ജീവിക്കുന്ന സ്ത്രീകള്‍ ലൈംഗീക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാകുന്നതിന്റെ പരാതികള്‍ നിലനില്‍ക്കെയാണ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും തീവ്രവാദികളുമായി ബന്ധവുമുള്ള ദേവീന്ദറിന്റെ വെളിപ്പെടുത്തല്‍.

SHARE