പുതുവത്സരരാവില്‍ കാണാതായ ഗുജറാത്ത് വംശജയെ മൃതദേഹം കാറിനുള്ളില്‍

ന്യൂയോര്‍ക്ക്: പുതുവത്സരരാത്രിയില്‍ കാണാതായ ഇന്ത്യന്‍ വംശജ സുരീല്‍ ഡാബാവാലയെ രണ്ടാഴ്ചയ്ക്കുശേഷം കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 34 കാരിയായ സുരീല്‍ ഡാബാവാലയുടെ മൃതദേഹം ഷിക്കാഗോയിലെ ഗര്‍ഫീല്‍ഡ് പാര്‍ക്കിനുസമീപം കാറിനുള്ളില്‍ പുതപ്പില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡിസംബര്‍ 30ന് ജിമ്മില്‍നിന്ന് വീട്ടിലേക്ക് പുറപ്പെട്ട സുരീലിനെ പിന്നീട് കാണാതാവുകയായിരുന്നു. ഷിക്കാഗോയിലെ ലയോള സര്‍വകലാശാലയില്‍ എം.ബി.എ. വിദ്യാര്‍ഥിനികൂടിയായ സുരീല്‍ വീട്ടിലെത്താത്തതോടെ കുടുംബം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അതിനൊപ്പം സ്വകാര്യ കുറ്റാന്വേഷകരെയും കുടുംബം സമീപിച്ചു കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക സമ്മാനവും പ്രഖ്യാപിച്ചിരുന്നു.

ഗുജറാത്തില്‍നിന്ന് യു.എസിലേക്ക് കുടിയേറിയതാണ് സുരീലിന്റെ കുടുംബം. ഡോക്ടര്‍ അഷറഫ് ഡാബാവാലയുടേയും ഡോക്ടര്‍ മേത്തയുടെ രണ്ടു പെണ്‍മക്കളില്‍ ഒരുവളാണ് സുരീല്‍. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ഷിക്കാഗോ പോലീസ് വക്താവ് പറഞ്ഞു.

SHARE