പാവക്കുളം ക്ഷേത്രത്തിലെ അതിക്രമം; നടപടി ആവശ്യപ്പെട്ട് പൊലീസ് കമ്മീഷണര്‍ക്ക് പരാതി

പാവക്കുളം ക്ഷേത്രത്തിലെ അതിക്രമം; നടപടി ആവശ്യപ്പെട്ട് പൊലീസ് കമ്മീഷണര്‍ക്ക് പരാതി

കൊച്ചി: കലൂരില്‍ വി.എച്ച്.പി.യുടെ നിയന്ത്രണത്തിലുള്ള പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു നടന്ന പരിപാടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിക്കെതിരെ നടന്ന കയ്യേറ്റത്തിലും വര്‍ഗീയ, വിദ്വേശ പരാമര്‍ശത്തിനുമെതിരെ എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന കണ്‍വീനറുമായ രാജു പി.നായര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്
പരാതി നല്‍കി.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ കോപ്പിയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. വീഡിയോയില്‍ ഒരു യുവതി മുസ്‌ലിം സമുദായത്തിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും, വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇത് സമൂഹമാധ്യമങ്ങളിലും രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള വേര്‍തിരിവ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് ആവശ്യം. പരാതി കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം അതിക്രമത്തിനിരയായ യുവതിക്കെതിരെ ഇതിനകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY