ത്രിപുരയില്‍ രണ്ടായിരത്തോളം സി.പി.എം, ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഗര്‍ത്തല: ത്രിപുര െ്രെടബല്‍ ഏരിയാസ് ആട്ടോണോമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്ന് 2345 സി.പി.എം, ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. നേതാക്കള്‍ ഉള്‍പ്പെടെയാണ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലെത്തിയത്.

സംസ്ഥാനം ഭരിക്കുന്ന മുന്നണിയില്‍ അംഗമായ ഐ.പി.എഫ്.ടിയില്‍ നിന്ന് വലിയ തോതില്‍ പ്രവര്‍ത്തകര്‍ എത്തിയത് ബി.ജെ.പി-ഐ.പി.എഫ്.ടി സര്‍ക്കാരിന്റെ പരാജയത്തെ ചൂണ്ടിക്കാണിക്കുന്നുവെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു. ത്രിപുര െ്രെടബല്‍ ഏരിയാസ് ആട്ടോണോമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിഐ.പി.എഫ്.ടിക്കെതിരെ കടുത്ത പോരാട്ടം നടത്താനും, അതോടൊപ്പം സി.പി.എമ്മിനെയും പുറത്താക്കാനുള്ള പിന്തുണ തരാന്‍ ജനങ്ങള്‍ തയ്യാറെടുക്കുകയാണെന്നും പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു.

SHARE