മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ കോവിഡ് രോഗികള്‍ ഇല്ല; ഇനി ചികിത്സയിലുള്ളത് 34 പേര്‍


തിരുവനന്തപുരം: തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ നിലവില്‍ കോവിഡ് മുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ജില്ലകളില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ക്ക് ഇന്ന് രോഗം ഭേദമായതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് 67പേരാണ് കോവിഡ് മുക്തരായത്. ഇടുക്കി 11, കോഴിക്കോട് 4, കൊല്ലം 9, കണ്ണൂര്‍ 19, കാസര്‍കോട് 2, കോട്ടയം 12, മലപ്പുറം 2, തിരുവനന്തപുരം 2 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.

34 പേരാണ് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കൊല്ലം 3 , പത്തനംതിട്ട 1, കോട്ടയം 6, ഇടുക്കി 1, പാലക്കാട് 1, വയനാട് 1, കണ്ണൂര്‍ 18, കാസര്‍ഗോഡ് 3 എന്നിങ്ങനെയാണ് കൊവിഡിന് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം.

21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകളാണ് പരിശോധയ്ക്ക് അയച്ചത്. 32, 315 എണ്ണം രോഗബാധിയില്ല എന്ന് ഉറപ്പായിട്ടുണ്ട്.

SHARE