രാജ്യത്ത് 24 മണിക്കൂറിനിടെ 16,922 കോവിഡ് കേസുകള്‍; 418 മരണം


ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന ഒറ്റദിവസക്കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,73,105 ആയി ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് തുടര്‍ച്ചയായി രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നു എന്നതാണ് ആശ്വാസകരമായ വസ്തുത. ഇതുവരെ 2,71,697 പേരാണ് കോവിഡ് മുക്തരായിട്ടുള്ളത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 1,86,514 പേരാണ് ചികിത്സയില്‍ തുടരുന്നത്.

418 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിച്ച് ഇതുവരെ 14,894 പേരാണ് മരണത്തിന് കീഴടങ്ങിയത്.

SHARE