രാജ്യത്ത് കോവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു; ഇന്നലെ മാത്രം 4970 പുതിയ കേസുകള്‍


ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4970 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണത്തില്‍ കുതിച്ചുകയറ്റമുണ്ടായത്.

ഇതോടെ ആകെ കേസുകളുടെ എണ്ണം 1,01,139 ആയി. ഒറ്റ ദിവസത്തിനിടെ 134 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3163 ആയി.

കോവിഡ് ബാധിച്ച് 58,803 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 39,173 പേര്‍ രോഗമുക്തി നേടി. 38.73 ശതമാനമാണ് ഇപ്പോള്‍ രോഗമുക്തി നിരക്ക്.

മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനം. 24 മണിക്കൂറിനിടെ 2005 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 35058 ആയി. 51 പേരാണ് രോഗം ബാധിച്ച് ഇന്നലെ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 1249 ആയി.

SHARE