ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ കന്നുകാലികളെ പോലെ ചത്തുവീഴും; ആവശ്യത്തിന് ഡോക്ടര്‍മാരോ മരുന്നോ ഞങ്ങള്‍ക്കില്ല- ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിച്ച് കശ്മീര്‍

കശ്മീര്‍: കോവിഡ്19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിച്ച് കശ്മീര്‍. രോഗത്തെ നേരിടാനാവശ്യമായ ഡോക്ടര്‍മാരോ സജ്ജീകരണങ്ങളോ അവശ്യ മരുന്നുകളോ പ്രതിരോധ ഉപകരണങ്ങളോ ഇല്ലാതെ വലയുകയാണ് കശ്മീരി ജനത. 13 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നൂറുകണക്കിന് പേര്‍ പലയിടങ്ങലിലായി ക്വാറന്റൈനിലും കഴിയുന്നു. കൃത്യമായ ഇന്റര്‍നെറ്റ് സംവിധാനവും കശ്മീരില്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അതിനാല്‍ തന്നെ വിദഗ്ധരുടെ അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ അറിയാനോ ഡൗണ്‍ലോഡ് ചെയ്യാനോ കശ്മീരി ജനതക്ക് സാധിക്കുന്നില്ല.

സാധാരണ രോഗങ്ങളെ വരെ പ്രതിരോധിക്കാന്‍ കഴിയാത്ത വിധം തകര്‍ന്ന് കിടക്കുകയാണ് കശ്മിരി ആശുപത്രകള്‍, ”കൊറോണ വൈറസ് ഇവിടെയും സംഭവിച്ചാല്‍ ഞങ്ങള്‍ കന്നുകാലികളെപ്പോലെ ചത്ത് വീഴും” പേരു പുറത്ത് പറയാത്ത ഡോക്ടറെ ഉദ്ധരിച്ച് കൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിരോധ പ്രവര്‍ത്തനത്തിന് വേണ്ട മാസ്‌കുകളോ ഉപകരണങ്ങളോ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത് 3500 നഴ്സുമാരെ വേണ്ടിടത്ത് 1200 നഴ്സുമാര്‍ മാത്രമാണ് ഇപ്പേള്‍ അവിടെയുള്ളത്. ഡോക്ടര്‍മാര്‍ക്ക് പോലും സുരക്ഷാ സംവിധാനങ്ങളായ മാസ്‌കോ കൈയ്യുറയോ നല്‍കിയിട്ടില്ലെന്നും മഹാരാജാ ഹരിസിംഗ് ഹോസ്പിറ്റളിലെ ഡോക്ടര്‍ അഹ്മ്മദിന് ഉദ്ദരിച്ച് കൊണ്ട് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

SHARE