24 മണിക്കൂറിനിടെ 49 മരണം; രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 26,000 കടന്നു

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് മരിച്ചത്് 49 പേര്‍.ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെഎണ്ണം 26,496 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നാലു ദിവസത്തിനിടെ 5000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ഭേദമായവര്‍ 5804 പേരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് വ്യാപനം ഉയര്‍ന്നതോടെ സ്ഥിതി ഗുരുതരമായി.

ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 1834 പുതിയ കേസുകളില്‍ 1067 കേസുകളും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ 323 പേരാണ് മരിച്ചത്.മരണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. ഇവിടെ 133 പേര്‍ മരിച്ചു.

SHARE