ഭീതിയിലാഴ്ത്തി രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; പുതുതായി 14516 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഭീതിയിലാഴ്ത്തി രാജ്യത്ത് കോവിഡ് കേസുകള്‍ അതിവേഗം കുതിച്ചുയരുന്നു. 14516 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 375 മരണം റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

3.95ലക്ഷം പേര്‍ക്കാണ് നിലവില്‍ രാജ്യത്ത് കോവിഡ്ബാധ കണ്ടെത്തിയിട്ടുള്ളത്. 1.68ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത് 2.14 ലക്ഷം പേര്‍ക്ക് രോഗംഭേദമായി. മഹാരാഷ്ട്രയില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിനടുത്തെത്തി. 5893 പേരാണ് ഇതുവരെ മരിച്ചത്. 53116 പേര്‍ക്ക് രോഗം കണ്ടെത്തിയ ഡല്‍ഹിയില്‍ മരണം 2035 ആയി. 26,141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തില്‍ 1618 പേര്‍ മരിച്ചിട്ടുണ്ട്.

SHARE