കോവിഡ്; തൃശ്ശൂര്‍ നഗരം ഭാഗീകമായി അടച്ചു

തൃശ്ശൂര്‍: കൂടുല്‍ കണ്ടൈന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന കൊക്കാല ഡിവിഷന്‍, സ്വരാജ് റൗണ്ട് ഉള്‍പ്പെടുന്ന തേക്കിന്‍കാട് ഡിവിഷന്‍ എന്നിവ കണ്ടൈന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

കൂടാതെ പാട്ടുരായ്ക്കല്‍ ചിയ്യാരം സൗത്ത്, പള്ളിക്കുളം ഒളരി എല്‍ത്തുരുത്ത് ഡിവിഷനുകള്‍ ഇന്നലെ കണ്ടൈന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. പ്രദേശങ്ങളില്‍ ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ പോലീസ് പരിശോധന ശക്തമാക്കി.പ്രദേശത്ത് പോലീസ് റൂട്ട്മാര്‍ച്ച് നടത്തി. അവശ്യ വസ്തുക്കള്‍ വില്‍ക്കാനുള്ള കടകള്‍ തുറക്കാനനുമതിയുണ്ട്.

കൂടാതെ ജില്ലയിലെ കുന്നംകുളം നഗരസഭയിലെ 07,08,11,15,19,20 വാര്‍ഡുകളും കാട്ടകാമ്പാല്‍ പഞ്ചായത്ത് 06, 07,09 വര്‍ഡുകളും കണ്ടൈന്മെന്റ് സോണുകളാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്.

SHARE