കോട്ടയത്ത് കോവിഡ് രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് കോവിഡ് രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 19ന് ഷാര്‍ജയില്‍നിന്ന് കേരളത്തിലെത്തിയ 27 വയസ്സുകാരിയായ പായിപ്പാട് സ്വദേശിനിക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.

മെയ് 10ന് ഷാര്‍ജയില്‍ വെച്ച് ഇവരുടെ സ്രവം പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെയ് 28നും ജൂണ്‍ മൂന്നിനും നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയി.ജൂണ്‍ 19ന് യുവതി കേരളത്തിലെത്തി. തുടര്‍ന്ന് ഹോം ക്വാറന്റീനിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 30ന് സ്രവം പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

SHARE