വീണ്ടും കോവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് നാല് മരണം

കാസര്‍കോട്: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയിലാണ് മരണശേഷം രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മീഞ്ച സ്വദേശി മറിയുമ്മ (75) , പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഉദുമ സ്വദേശി ബി രമേശന്‍ എന്നിവര്‍ക്കാണ് കോവിഡ് ബാധയുണ്ടായിരുന്നെന്ന് മരണശേഷം സ്ഥിരീകരിച്ചത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മറിയുമ്മ ഇന്ന് രാവിലെയാണ് മരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്ന് ഈ മാസം 11നാണ് പരിയാരത്ത് പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ന്യൂമോണിയ ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് രമേശന്‍ മരിച്ചത്. ന്യൂമോണിയയും ചര്‍ദ്ദിയും ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെയും ഉദുമയിലേയും സ്വകാര്യ ആശുപത്രികളിലും ഇയാളെ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചേയാണ് മരിച്ചത്. രമേശന്റെ അടുത്ത ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഈ മാസം പതിനൊന്നാം തീയതി മരിച്ച കാസര്‍കോട് വെര്‍ക്കൊടി സ്വദേശി അസ്മക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 38 വയസുകാരി അസ്മ അര്‍ബുദ ബാധിതയായിരുന്നു. അസ്മയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

SHARE