സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണവും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 167 പേ‍ർ രോ​ഗമുക്തി നേടി. രോ​ഗം ബാധിച്ചവരിൽ 92 പേ‍ർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65 പേരും വന്നു. സമ്പ‍ർക്കത്തിലൂടെ 35 പേ‍ർക്കാണ് രോ​ഗം പക‍ർന്നത്. രണ്ട് കൊവിഡ് മരണവും സംഭവിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ 82 വയസുള്ള മുഹമ്മദും കളമശ്ശേരി മെഡി. കോളേജിൽ 62 വയസുള്ള യുസഫ് സെയ്ഫൂദിനുമാണ് മരിച്ചത്. മുഹമ്മദ് സൗദിയിൽ നിന്നും വന്ന അ‍ർബുദ രോ​ഗിയാണ്. യൂസഫും നിരവധി രോ​ഗങ്ങൾക്ക് ചികിത്സയിലായിരുന്നു.

മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശൂര്‍ 14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍കോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് രോഗംസ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. 
തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂര്‍ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5 , കണ്ണൂര്‍ 10, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.
ഇതുവരെ 5622 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേരാണ്.
183291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2075 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 384 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെ 9,927 സാംപിളുകള്‍ പരിശോധിച്ചു. 

SHARE