രാജ്യത്ത് 57,117 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നലെയും രേഖപ്പെടുത്തിയത് വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 57,117 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 764 പേര്‍ കൂടി മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,95,988 ലെത്തി. 36511 പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയില്‍ ഉള്ളത് 5,65,103 പേരാണ്. 10,94,371 പേര്‍ക്ക് രോഗം ഭേദമായി.

ഇന്നലെ മാത്രം രാജ്യത്ത് 5,25,689 പരിശോധനകള്‍ നടത്തി. ഇതോടെ രാജ്യത്ത് നടത്തിയ സാമ്പിള്‍ പരിശോധനകളുടെ എണ്ണം 1,93,58,659 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗബാധ അരലക്ഷത്തിന് മുകളിലെത്തിയത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇന്നലെയും പതിനായിരത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെലങ്കാനയില്‍ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. തെലങ്കാനയില്‍ ഇന്ന് 2083 പേര്‍ക്ക് കോവിഡ്. 11 മരണം. ഹൈദരാബാദില്‍ മാത്രം 578 രോഗികള്‍. 17754 പേര്‍ ചികിത്സയില്‍. 64786 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. ആകെ മരണം 530. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും അയ്യായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

SHARE