സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി. മലപ്പുറം ചെട്ടിപ്പടി സ്വദേശി കോയമോന്‍ (55) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. ഇദ്ദേഹം ന്യുമോണിയ ബാധിച്ച് ഒന്‍പതാം തീയതി മുതല്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച കോവിഡ് പോസിറ്റീവ് ആയതോടെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. അതേ സമയം കണ്ണൂര്‍ ചൊക്ലിയില്‍ കുഴഞ്ഞുവീണ് മരിച്ച ദാമോദരന് (70) കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹത്തെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം സ്ഥിരീകരിച്ചു. എറണാകുളം എടത്തല സ്വദേശി മോഹനന്‍ (65) പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കര്‍ (72) ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി.വിജയന്‍(61) എന്നിവര്‍ക്കൊപ്പം ശനിയാഴ്ച മരിച്ച് പട്ടണക്കാട് സ്വദേശി ചാലുങ്കല്‍ ചക്രപാണി (79) എന്നയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

SHARE