സൗദിയില്‍ രോഗബാധയേക്കാള്‍ രോഗമുക്തി; 3211 പേര്‍ ആശുപത്രി വിട്ടു

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 42 പേര്‍ മരിച്ചു. 3211 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 3036 പേര്‍ക്കാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 220144  ആയും മരിച്ചവരുട എണ്ണം  2059 ആയും ഉയര്‍ന്നു. 158050  പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. രോഗലക്ഷണങ്ങളുള്ളവര്‍ക്ക് തഥ്മന്‍ ക്ലിനിക്കുകള്‍ വഴിയും ലക്ഷണങ്ങളില്ലാത്തവര്‍ക്ക് സിഹതീ ആപുകള്‍ വഴിയും കോവിഡ് പരിശോധന നടത്താമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

അബുദാബി: യു.എ.ഇയില്‍ ഇന്ന് 445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 53,045 ആയി. ഇന്ന് ഒരാളാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 327 ആയി. അതേസമയം, ഇന്ന് പുതുതായി 568 പേര്‍ കൂടി കൊവിഡ് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 42,282 ആയി

ദോഹ: ഖത്തറില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇന്ന് 608 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 1204 പേരാണ് പുതുതായി രോഗമുക്തരായത്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5308 പേരാണ്.

ഇന്ന് പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 101553 ആയി. ഇതില്‍ 96107 പേര്‍ ഇതിനോടകം രോഗമുക്തരായതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു.

712 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 154 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 138 ആയി