കൊറോണ വൈറസിന്റെ രൂപഘടന പുറത്ത് വിട്ട് ഇന്ത്യ

കൊറോണ വൈറസിന്റെ രൂപഘടന പുറത്ത് വിട്ട് ഇന്ത്യ. ഐസിഎംആര്‍ -എന്‍ഐവിയിലെ ഗവേഷക സംഘമാണ് വൈറസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജനുവരി 30ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കൊറോണ സ്ഥിരീകരിച്ചയാളുടെ തൊണ്ടയിലെ സ്രവത്തില്‍നിന്നാണ് കോവിഡ് 19 രോഗത്തിനു കാരണമായ സാര്‍സ് -കോവ് 2 വൈറസിന്റെ ചിത്രമെടുക്കാനായത്.

ചൈനയില്‍നിന്നു കേരളത്തില്‍ തിരിച്ചെത്തിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളായ യുവതിയുടെ സാംപിളില്‍നിന്നാണ് വൈറസിന്റെ ചിത്രമെടുത്തത്.ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

SHARE