കോവിഡ് 19; മുബൈയില്‍ ഒരാള്‍ കൂടി മരിച്ചു

കോവിഡ് 19 മൂലം മുബൈയില്‍ ഒരാള്‍ കൂടി മരിച്ചു. ഇതൊടെ ഇന്ത്യയിലെ മരണ സംഖ്യ അഞ്ചായി ആയി. 56കാരനാണ് മരണമടഞ്ഞത്.

മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ മാര്‍ച്ച് 21നാണ് ഇയാളെ പ്രവേശിപ്പിച്ചത്. നിലവില്‍ മഹാരാഷ്ട്രയില്‍ 84 പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്, നേരത്തെ ഒരാള്‍ കോവിഡ് 19 മൂലം മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇയാള്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ ഇതുവരെ 324 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജോധ്പുരിലും ചണ്ഡീഗഢിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

SHARE