കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഭാര്യക്ക് ലക്ഷണങ്ങള്‍ കണ്ടതിന് തുടര്‍ന്ന ജസ്റ്റിന്‍ ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചതായി ഫലം വന്നത്.

യു.കെയില്‍ നടന്ന ഒരു പരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ട്രൂഡോ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധനല്‍കുന്നുണ്ടെന്നും ദൈനംദിന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയിലാണ് അദ്ദേഹം വീട്ടില്‍ കഴിഞ്ഞുകൊണ്ട് ജോലി ചെയ്യുന്നതെന്നും ഓഫീസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

SHARE