കൊറോണ; മാസ്‌കുകള്‍ക്ക് അധിക വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കൊറോണ സംസ്ഥാനത്ത് വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂട്ടായി ജനങ്ങള്‍ പരിശ്രമിക്കുന്നതിനിടയില്‍ ഇതൊരു അവസരമായി കണക്കാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. എല്ലാ ആളുകളും ഭയംകൊണ്ട് മാസ്‌ക് വാങ്ങും എന്നുകരുതി മാസ്‌കുകള്‍ക്ക് അനിയന്ത്രിതമായി വില കൂട്ടുന്നത് കുറ്റകരമാണെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിക്ക് പുറമെ കോഴിക്കോട് ജില്ലാ കളക്ടറും അധിക വില അധിക വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അധിക വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും കോഴിക്കോട് ജില്ലയില്‍ ഇത്തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ 04952371002 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.

SHARE