കന്യാസ്ത്രീമഠത്തിലെ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല: കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നലയില്‍ കണ്ടെത്തി. ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണിനെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്‌റ്റേഴ്‌സ് മഠത്തിലാണ് സംഭവം. മൃതദേഹം തിരുവല്ല താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി.

SHARE