സ്വന്തം നഗ്നചിത്രം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നു

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിവാദം. ഇവിടുത്തെ സിപിഎമ്മിന്റെ പ്രമുഖ നേതാവ് സ്വന്തം നഗ്നചിത്രം പാര്‍ട്ടി അണികള്‍ ഉള്‍പ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് വിവാദത്തിന് കാരണം.

പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും വര്‍ഗബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും അടങ്ങുന്ന ‘നാട്ടുഗ്രാമം മുത്തത്തി’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് നേതാവ് സ്വന്തം നഗ്നചിത്രം പോസ്റ്റ് ചെയ്തത്.

പോസ്റ്റ് ചെയ്തതിന് പിന്നാലെ നേതാവ് ചിത്രം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചങ്കിലും പണിപാളി. ഡിലീറ്റ് ഫോര്‍ എവരി വണ്‍ എന്ന ഓപ്ഷന് പകരം നേതാവ് ഡിലേറ്റ് ഫോര്‍ മി ഓപ്ഷനാണ് തെരഞ്ഞെടുത്തത്. പിന്നാലെ നേതാവ് ഗ്രൂപ്പില്‍ നിന്നും എക്‌സിറ്റടിക്കുകയും ചെയ്തു. മറ്റാര്‍ക്കോ അയച്ച ചിത്രം മാറി ഗ്രൂപ്പിലെത്തിയതാണെന്നാണ് അണികള്‍ക്കിടയിലെ സംസാരം.

ചിത്രം വ്യാപകമായി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിച്ചതോടെ നേതാവിനെതിരെ അച്ചടക്ക നടപടിയെടുത്ത് മുഖം രക്ഷിക്കാനുളള നീക്കത്തിലാണ് സി.പി.എം ജില്ലാ നേതൃത്വം.

SHARE