‘പഞ്ചാബിന്റെ പാത പിന്‍തുടരും’; ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതിക്കെതിരെ പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ്. പഞ്ചാബിന്റെ പാത പിന്‍തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമത്തിനെതിരായി പ്രമേയം അവതരിപ്പിക്കാന്‍ ആലോചിച്ചു വരികയാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചാബ് പൗരത്വഭേദഗതി നിയമത്തില്‍ പ്രമേയം പാസാക്കിയിരുന്നു. നിയമത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും പഞ്ചാബ് വ്യക്തമാക്കിയിരുന്നു. രാജസ്ഥാന്‍ നിയമത്തിനെതിരെ സംസ്ഥാന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രണ്ട് സംസ്ഥാനങ്ങളാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. കേരളം പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

SHARE