ബിജെപി ഭരണത്തിന് കീഴില്‍ മറ്റൊരു ദളിതന്‍ കൂടി ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു; സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്

യുപിയിലെ ഹര്‍ദോയി ജില്ലയില്‍ ദളിത് യുവാവിനെ തീകൊളുത്തി കൊന്ന സംഭവത്തിന് പിന്നാലെ യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബിജെപി ഭരണത്തിന് കീഴില്‍ മറ്റൊരു ദളിതന്‍ കൂടി ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു. മനുഷ്യത്വവിരുദ്ധവും നാണക്കേടുമാണിത്,’ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചു.

ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചതുമായി ബന്ധപ്പെട്ടാണ് ഹര്‍ദോയി ജില്ലയില്‍ 20കാരനായ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ‘രാഷ്ട്രീയ ലക്ഷ്യം നേടാന്‍ ജനങ്ങളെ ബലിയാടാക്കരുത്. യുപിയില്‍ സ്ത്രീകളോ ദളിതരോ പിന്നാക്ക വിഭാഗക്കാരോ സുരക്ഷിതരല്ലെന്നാണ് ഇത് തെളിയിക്കുന്നത് അദ്ദേഹം കുറിച്ചു.

SHARE