വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവം; എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്കാണ് സ്ഥലംമാറ്റം. കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള സി.സി.എഫിന്റെ നടപടി. റേഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ പ്രദീപ് കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ എന്‍. സന്തോഷ്, ടി. അനില്‍ കുമാര്‍, ലക്ഷ്മി തുടങ്ങിയ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്.

കുടപ്പനയില്‍ വന്യമൃഗസാന്നിദ്ധ്യം അറിയുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മത്തായി തകര്‍ത്തെന്നും ഫാമിലെ മാലിന്യം വനത്തില്‍ തള്ളുന്നെന്നും ആരോപിച്ച് ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്കാണ് മത്തായിയെ വനപാലകര്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. പിന്നീട് കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റിനുള്ളില്‍ മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

SHARE