ടിക്‌ടോക് ഉള്‍പെടെയുള്ള ഈ 52 ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നവരാണോ? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നു


ന്യൂഡല്‍ഹി: ടിക്ക് ടോക്ക് അടക്കമുള്ള 52 ചൈനീസ് ആപ്പുകള്‍ക്കെതിരെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം. ഈ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടു. ആപ്പുകളുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

ടിക്ക് ടോക്ക്, സൂം, ലൈക്ക് ഹലോ, എംഐ വീഡിയോ കോള്‍ ഷവോമി, വിഗോ വീഡിയോ, കൈ്വ, ബിഗോ ലൈവ്, വെയ്ബോ,വീ ചാറ്റ്, വിവ വീഡിയോ, ക്യു യു വീഡിയോ, ഇങ്ക് ആന്റ് എംഐ കമ്യൂണിറ്റി, ക്ലബ് ഫാക്ടറി, ഷീന്‍, എംഐ സ്റ്റോര്‍ എന്നിങ്ങനെയുള്ള 52 ആപ്പുകളാണ് പട്ടികയിലുള്ളത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ആപ്പുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നുവരുന്നത്. ഇന്ത്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളും ചൈനീസ് ആപ്പുകള്‍ നടത്തുന്ന വിവരശേഖരണം സംബന്ധിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്‍കോഗ്‌നിറ്റോ മോഡില്‍ പോലും ഷവോമി വിവരം ശേഖരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നിരവധി വിവാദങ്ങള്‍ വഴിവച്ചിരുന്നു.

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കൈമാറിയ പട്ടികയിലെ 52 ആപ്പുകള്‍ :

360 സെക്യൂരിറ്റി, എപിയുഎസ് ബ്രൗസര്‍, ബൈദു മാപ്പ്, ബൈദു ട്രാന്‍സ്ലേറ്റ്, ബ്യൂട്ടി പ്ലസ്, ബിഗോ ലൈവ്, കാഷെ ക്ലീനര്‍ ഡിയു ആപ്പ് സ്റ്റുഡിയോ, ക്ലാഷ് ഓഫ് കിംഗ്സ്, ക്ലീന്‍ മാസ്റ്റര്‍-ചീറ്റ, ക്ലബ് ഫാക്ടറി, സിഎം ബ്രൗസര്‍, ഡിയു ബാറ്ററി സേവര്‍, ഡിയു ബ്രൗസര്‍, ഡിയു ക്ലീനര്‍, ഡിയു പ്രൈവസി, ഡിയു റെക്കോര്‍ഡര്‍, ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍, ഹലോ, ക്വായ്, ലൈക്ക്, മെയ്ല്‍ മാസ്റ്റര്‍, എംഐ കമ്യൂണിറ്റി, എംഐ സ്റ്റോര്‍, എംഐ വീഡിയോ കോള്‍ ഷവോമി, ന്യൂസ് ഡോഗ്, പാരലല്‍ സ്പെയ്സ്, പെര്‍ഫെക്ട് കോപ്പ്, ഫോട്ടോ വണ്ടര്‍, ക്യുക്യു ഇന്റര്‍നാഷണല്‍, ക്യുക്യു ലോഞ്ചര്‍, ക്യുക്യു മെയ്ല്‍, ക്യുക്യു മ്യൂസിക്ക്, ക്യുക്യു ന്യൂസ് ഫീഡ്, ക്യുക്യു പ്ലെയര്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ROMWE, സെല്‍ഫി സിറ്റി, ഷെയര്‍ ഇറ്റ്, ഷീന്‍, ടിക്ക് ടോക്ക്, യുസി ബ്രൗസര്‍, വോള്‍ട്ട്-ഹൈഡ്, വിഗോ വീഡിയോ, വൈറസ് ക്ലീനര്‍, വിവ വീഡിയോ-ക്യുയു വീഡിയോ ഇങ്ക്, വീ ചാറ്റ്, വയ്ബോ, വീ സിങ്ക്, വണ്ടര്‍ ക്യാമറ, എക്സെന്‍ഡര്‍, യൂക്യാം മേക്കപ്പ്.

SHARE