മരിച്ചവരുടെ എണ്ണത്തില്‍ ചൈന പറയുന്നത് വലിയ നുണ; റിപ്പോര്‍ട്ട് പുറത്ത്

കൊറോണ വൈറസിന്റെ വ്യാപനം ലോകത്തോട് മറച്ചുവെച്ചത്് പോലെ ചൈന മരണപ്പെട്ടവരുടെ കണക്കിലും വലിയ മറച്ചുവെക്കല്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട. കൊറോണ ബാധയേറ്റ് 3,300 പേര്‍ മരിച്ചുവെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വുഹാനില്‍മാത്രം കുറഞ്ഞത് 42,000 പേര്‍ മരിച്ചെന്ന് പ്രദേശവാസികള്‍ പറയുന്നതായി ബ്രിട്ടിഷ് മാധ്യമം ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിലുണ്ടായ വൈറസ് മൂലം 81,000 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് ചൈന വെളിപ്പെടുത്തിയത്. ഹുബെയ് പ്രവിശ്യയില്‍മാത്രം 3,182 പേരാണ് മരിച്ചതെന്നും.

എന്നാല്‍ വുഹാനിലുള്ളവര്‍ ഈ കണക്ക് തെറ്റാണെന്ന് പറയുന്നു. മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയിരുന്നു. ദിവസവും 500 ചിതാഭസ്മ കലശങ്ങളാണ് അധികൃതര്‍ വിട്ടുനല്‍കിയിരുന്നത്. വുഹാനില്‍മാത്രം ഏഴ് ദഹിപ്പിക്കല്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ലോകത്തിന്റെ മുന്നില്‍ കുറച്ച് മരണങ്ങള്‍ മാത്രമാണ് സംഭവിച്ചതെന്ന് വ്യക്തമാക്കി ആരോഗ്യരംഗത്തിന്റെ മേന്മ കാണിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് വിമര്‍ശനം ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്.

SHARE