എട്ട് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

കൊല്ലം കണ്ണനല്ലൂരില്‍ എട്ട് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍. കുട്ടി കൂട്ടുകാരോട് പിതാവ് തന്റെ രഹസ്യഭാഗങ്ങളില്‍ ലൈംഗികാസക്തിയോടെ സ്പര്‍ശിച്ചു എന്ന് പറഞ്ഞിരുന്നു. ഈ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി പ്രദേശത്തെ ബിജെപിയുടെയും ബിഎംഎസിന്റെയും നേതാവാണ്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

SHARE