ചെന്നൈക്കാരന്റെ സംശയം; വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി നാസ

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി നാസ. സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്തു നിന്ന് 700 മീറ്റര്‍ മാറിയാണ് ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വിക്രം ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. ചന്ദ്രനില്‍ നിന്നും ലഭച്ച ഉപഗ്രഹചിത്രത്തില്‍ കമ്പ്യൂട്ടര്‍ രംഗത്തെ വിദഗ്ധനായ ചെന്നൈ സ്വദേശി ഷണ്‍മുഖ സുബ്രമണ്യന്റെ സംശയമാണ് ഐഎസ്ആറോക്ക് ആശ്വാസകരമായ വാര്‍ത്ത എത്തിച്ചത്. ചിത്രങ്ങള്‍ സംബന്ധിച്ച സുബ്രമണ്യന്റെ വിശകലനത്തില്‍ ചിത്രത്തിലുള്ളത് വിക്രം ലാന്ററാണെന്ന് നാസ സ്ഥിരീകരിക്കുകയായിരുന്നു.

വിക്രം ലാന്‍ഡറിന്റെ ഇടിച്ചിറങ്ങളിന് മുന്‍പും ശേഷവും ഉള്ള ചിത്രങ്ങകളില്‍ വ്യത്യാസം ഉണ്ടെന്നാണ് സുബ്രമണ്യം അറിയിച്ചത്. തുടര്‍ന്നു നാസയുടെ ശാസ്ത്രജ്ഞര്‍ നവംബര്‍ മാസത്തില്‍ ലൂണാറെടുത്ത ചിത്രങ്ങള്‍ കൂടുതല്‍ വിശകലങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തപ്പോഴായാണ് ഒളിഞ്ഞു കിടന്നിരുന്ന ലാന്‍ഡറിനെ കണ്ടെത്തിയത്.

ചന്ദ്രോപരിതലത്തില്‍ വളരെ സമര്‍ത്ഥമായി ഉപഗ്രഹം ഇത്രയടുത്ത് എത്തിക്കാന്‍ ഐഎസ്ആര്‍ഒ നടത്തിയ പരിശ്രമത്തെ നാസ ഒരിക്കല്‍ കൂടി അഭിനന്ദിച്ചു. നിര്‍ഭാഗ്യകരമായിരിക്കാം വിക്രം ലാന്‍ഡര്‍ കണക്കുകൂട്ടലുകളെ തെറ്റിച്ച് സെപ്തംബര്‍ 7ന് ഇടിച്ചിറങ്ങിയതെന്നാണ് നാസയുടെ വിശകലനം.

SHARE