‘ഗോ കൊറോണ’; കൊറോണക്കെതിരെ സമരവുമായി കേന്ദ്രമന്ത്രി

ലോകത്ത് കൊറോണ ഭീതി സൃഷ്ടിക്കുമ്പോള്‍ ഇന്ത്യയില്‍ കൊറോണയെ തുരത്താന്‍ പുതിയ രീതിയുമായി കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. കൊറോണ വൈറസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് മന്ത്രിയും സംഘവും കോവിഡ് 19നെതിരെ പോരാടുന്നത്. മന്ത്രിയുടെ കോവിഡ് വിരുദ്ധ പോരാട്ടമാണ് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

ചൈനീസ് കൗണ്‍സില്‍ ജനറല്‍ താങ് ഗുവാചിയുമായി ചേര്‍ന്നാണ് അത്തേവാല പ്രതിഷേധം സംഘടിപ്പിച്ചത്. വൈറസിനെതിരായ നിര്‍ണായകമായ പോരാട്ടത്തിലാണ് മന്ത്രിയെന്ന് സോഷ്യല്‍ മീഡിയ കുറിച്ചു. മന്ത്രിയുടെ പ്രതിഷേധത്തിന് കളിയാക്കികൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തിയത്.

SHARE